പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ നേട്ടം കൊയ്യാന്‍ ആയുധ വില്‍പ്പനയുമായി യു എസ്

Web Desk
1 Min Read

വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ആശങ്കയിലായ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ക്ക് ആയുധ വില്‍പ്പന നടത്തിയ നേട്ടം കൊയ്യാന്‍ യു എസ് തയ്യാറെടുപ്പ് തുടങ്ങി. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 8.6 ബില്യന്‍ ഡോളറിന്റെ ആയുധ- സൈനിക ഉപകരണങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

city exchange

ഇസ്രായേലിന് പുറമേ ഖത്തര്‍, കുവൈത്ത്, യു എ ഇ എന്നീ രാജ്യങ്ങള്‍ക്കാണ് യു എസ് 8.6 ബില്യണ്‍ ഡോളറിലധികം വില വരുന്ന ആയുധങ്ങള്‍ വില്‍ക്കുന്നത്.

ഖത്തറിന് 4.01 ബില്യണ്‍ ഡോളര്‍ ചെലവില്‍ പാട്രിയറ്റ് എയര്‍ ആന്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പുനര്‍നിര്‍മ്മാണ സേവനങ്ങളും 992.4 മില്യണ്‍ ഡോളര്‍ ചെലവില്‍ ലേസര്‍ നിയന്ത്രിത ആയുധ കിറ്റായ അഡ്വാന്‍സ്ഡ് പ്രെസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസും വില്‍ക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുവൈത്തിന് രണ്ടര ബില്യണ്‍ ഡോളര്‍ ചെലവിലുള്ള ഏകീകൃത യുദ്ധ കമാന്‍ഡ് സംവിധാനവും ഇസ്രായേലിന് 992.4 മില്യണ്‍ ഡോളര്‍ വിലയുള്ള അഡ്വാന്‍സ്ഡ് പ്രെസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസും വില്‍ക്കുമ്പോള്‍ യു എ ഇയ്ക്ക് 147.6 മില്യണ്‍ ഡോളര്‍ വിലവരുന്ന അഡ്വാന്‍സ്ഡ് പ്രെസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസാണ് നല്‍കുന്നത്.

- Advertisement -
Ad image

ഖത്തര്‍, ഇസ്രായേല്‍, യു എ ഇ എന്നിവര്‍ക്കുള്ള അഡ്വാന്‍സ്ഡ് പ്രെസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസ് വിതരണത്തിലെ പ്രധാന കരാര്‍ സ്ഥാപനമായി ബി എ ഇ സിസ്റ്റംസ് പ്രവര്‍ത്തിക്കും. കുവൈത്തിനുള്ള യുദ്ധ കമാന്‍ഡ് സംവിധാനം, ഖത്തറിന് പാട്രിയറ്റ് പ്രതിരോധ സേവനങ്ങള്‍ എന്നിവയില്‍ ആര്‍ ടി എക്‌സ്, ലൊഖീദ് മാര്‍ട്ടിന്‍ എന്നിവയാണ് പ്രധാന കരാര്‍ കമ്പനികള്‍. കുവൈത്ത് ഇടപാടില്‍ നോര്‍ത്ത്‌റോപ് ഗ്രമ്മാനും പങ്കാളിയാണ്.

ഇറാനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ആയുധ ശേഖരത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ആയുധ വില്‍പ്പനയും വിതരണവും വൈകുമെന്നാണ് യു എസ് പറയുന്നത്.

Share This Article
Leave a Comment
error: Content is protected !!