ലേബര്‍ ഡേ വെല്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ന്യൂ ഗുഡ്വില്‍ കാര്‍ഗോയും റോക്കാ പവര്‍ ജിമ്മും സംയുക്തമായി തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ലേബര്‍ ഡേ വെല്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും മാനസികക്ഷമതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടി എല്ലാ മാസവും രണ്ട് വെള്ളിയാഴ്ചകളില്‍ നടത്തുന്നതാണ്.
പരിപാടിയില്‍ ജീവനക്കാര്‍ക്കായി വിവിധ ആരോഗ്യപരമായ ആക്ടിവിറ്റികളും ഫിറ്റ്‌നസ് സെഷനുകളും സംഘടിപ്പിച്ചു. തൊഴിലാളികളുടെ സമര്‍പ്പണത്തെയും കഠിനാധ്വാനത്തെയും ആദരിച്ച് ലേബര്‍ ഡേ ആഘോഷവും നടന്നു.

city exchange

ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ ജീവനക്കാരില്‍ വലിയ ആവേശം സൃഷ്ടിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.

ന്യൂ ഗുഡ്വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബുവും ജനറല്‍ മാനേജര്‍ നിഖില്‍ നസീറും പരിപാടിക്ക് നേതൃത്വം നല്‍കി.
ന്യൂ ഗുഡ്വില്‍ കാര്‍ഗോയും റോക്കാ പവര്‍ ജിമ്മും ചേര്‍ന്ന് ഇനിയും കൂടുതല്‍ വെല്‍നെസ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!