മൊത്തവരുമാനത്തിന്റെ 0.20 ശതമാനം ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന വാഗ്ദാനം സമ്പന്ന രാജ്യങ്ങള്‍ പാലിക്കുന്നില്ല: ഗുട്ടെറസ്

Web Desk
0 Min Read

ദോഹ: മൊത്ത വരുമാനത്തിന്റെ 0.15 മുതല്‍ 0.20 ശതമാനം വരെ ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന വാഗ്ദാനം സമ്പന്ന രാജ്യങ്ങളൊന്നും പാലിക്കുന്നില്ലെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ദോഹയില്‍ നടക്കുന്ന അവികസിത ഉച്ചകോടിയുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

city exchange

കൊള്ളപ്പലിശ ഈടാക്കിയും ഇന്ധന വിലയില്‍ ഇടപെട്ടും സമ്പന്ന രാജ്യങ്ങല്‍ ദരിദ്ര രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. സമ്പന്ന രാജ്യങ്ങളാണ് ആഗോള സാമ്പത്തിക സംവിധാനങ്ങള്‍ രൂപപ്പെടുത്തിയത്. ദരിദ്ര രാജ്യങ്ങള്‍ കൊള്ളപ്പലിശയില്‍ ഞെരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്ര രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രതിവര്‍ഷം ചുരുങ്ങിയത് അരലക്ഷം കോടി ഡോളറെങ്കിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!