

കോഴിക്കോട്: മേയ്ത്ര ആശുപത്രിയില്‍ തുലാ ക്ലിനിക്കല്‍ വെല്‍നെസ്സ് സാങ്ച്വറിയുടെ ‘വിയ ബൈ തുലാ’ എന്ന സമഗ്ര ആരോഗ്യകേന്ദ്രത്തിന് ആരംഭമായി.

ലോകത്തിലെ ആദ്യത്തെ ക്ലിനിക്കല്‍ വെല്‍നെസ് സങ്കേതമായ തുലായില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വിയ, ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികിത്സാ രീതികളും ഒന്നിച്ച് ചേര്‍ത്ത് സമഗ്ര ആരോഗ്യ പരിചരണം നല്‍കുന്ന പുതിയൊരു രീതിയാണ്.

മേയ്ത്ര ആശുപത്രിയിലെ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ ആശുപത്രി ചെയര്‍മാന്‍ ഫൈസല്‍ കോട്ടിക്കോളോന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷബാന ഫൈസല്‍, സി ഇ ഒ നിഹാജ് ജി മുഹമ്മദ്, ഡോ. വിഷ്ണുരാജ് പ്രകാശ്, ഡോ. എസ് രാധാകൃഷ്ണന്‍, ഡോ. ഉര്‍വശി നൈതാനി, ഡോ. ചന്ദന്‍, ഡോ. അയന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമഗ്ര ആരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനും പുതിയ വഴികളിലേക്ക് വ്യക്തികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുന്ന വിയയുടെ തുടക്കം, മേയ്ത്ര ആശുപത്രിയുടെ രോഗികേന്ദ്രിതമായ ആരോഗ്യ പരിചരണ ദൗത്യത്തിലെ ഒരു നിര്‍ണായക ഘട്ടമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

