
മനാമ: കോഴിക്കോട് ജില്ലയിലെ ഫറോക്ക് കേന്ദ്രമായി മൂന്ന് പതിറ്റാണ്ട് കാലമായി വിദ്യാഭ്യാസ സാമൂഹിക സേവനരംഗത്ത് മികച്ച .പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫറോഖ് ഖാദിസിയ്യ എജ്യുക്കേഷണല്‍ സെന്ററിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചു. മനാമ അല്‍ മൊയിദ് ടവറില്‍ ഖാദിസിയ്യ ചെയര്‍മാനും മര്‍കസ് വൈസ് പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അല്‍ അസ്ഹരി വാര്‍ഷിക ജനറല്‍ ബോഡിക്ക് നേതൃത്വം നല്‍കി.

ഭാരവാഹികളായി അബ്ദുറസാക്ക് ഹാജി ഇടിയങ്ങര (പ്രസിഡണ്ട്), അബൂബക്കര്‍ ലത്വീഫി, അഷ്‌റഫ് രാമത്ത്, സി കെ അഹമ്മദ് ഹാജി, അബ്ദുസ്സമദ് കാക്കടവ്, അബ്ദുല്‍ സലാം പെരുവയല്‍, ഹബീബ് പട്ടുവം (വൈസ് പ്രസിഡണ്ട്), ഫൈസല്‍ ചെറുവണ്ണൂര്‍ (ജനറല്‍ സെക്രട്ടറി), ഷബീര്‍ ഖാദിസിയ്യ, ഷംസുദ്ധീന്‍ പൂക്കയില്‍, നൗഫല്‍ മയ്യേരി, നൗഷാദ് മുട്ടുന്തല, ആസിഫ് നന്തി (ജോയിന്റ് സെക്രട്ടറി), സുലൈമാന്‍ ഹാജി മേപ്പയൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി കെ സി സൈനുദ്ധീന്‍ സഖാഫി, എം സി അബ്ദുല്‍ കരീം ഹാജി, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, റഫീക്ക് ലത്വീഫി വരവൂര്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് കെ കെ അബൂബക്കര്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സയ്യിദ് തുറാബ് സഖാഫി, സുലൈമാന്‍ ഹാജി, ശമീര്‍ പന്നൂര്‍, ബഷീര്‍ ഹാജി, ഷംസുദ്ധീന്‍ പൂക്കയില്‍, നൗഷാദ് മുട്ടുന്തല, അബ്ദുസമദ് കാക്കടവ്, ശബീര്‍ ഖാദിസിയ്യ എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍ സ്വാഗതവും നൗഫല്‍ മയ്യേരി നന്ദിയും പറഞ്ഞു.
