ഗാര്‍ഹിക തൊഴിലാളികളെ കടത്തിയ ആഫ്രിക്കന്‍ പൗരന്‍ അറസ്റ്റില്‍

Web Desk
1 Min Read

ദോഹ: ആഫ്രിക്കയില്‍ നിന്നും വനിതാ ഗാര്‍ഹിക തൊഴിലാളികളെ ഖത്തറിലെത്തിച്ച് സലത്ത മേഖലയില്‍ താമസിപ്പിക്കുകയും ജോലിക്ക് അയക്കുകയും ചെയ്ത ആഫ്രിക്കക്കാരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വകുപ്പ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി കൊണ്ടുവന്ന് താമസിപ്പിച്ച് ജോലി ചെയ്യിക്കുന്നതിനെ കുറിച്ച് ലഭിച്ച വിവരത്തെ തുടര്‍ന്ന് ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

സലത്ത പ്രദേശത്തെ വാടക വീട്ടില്‍ കഴിയുകയായിരുന്ന 15 വനിതാ വീട്ടുജോലിക്കാര്‍ക്കൊപ്പമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും സ്വകാര്യ വീടുകളില്‍ ജോലി ചെയ്യുന്നതിന് വീട്ടുജോലിക്കാര്‍ക്ക് നല്കിയ പ്രത്യേക ഓഫറുകളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

- Advertisement -
Ad image

വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഓടിപ്പോയ ജോലിക്കാരുടെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!