കോവിഡ് രോഗബാധയില്‍ വര്‍ധനവ്; 85കാരന്‍ മരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ തിങ്കളാഴ്ച കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 343 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 85 വയസ്സ് പ്രായമുള്ള ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡിനെ തുടര്‍ന്നുള്ള ആകെ മരണം 616 ആയി വര്‍ധിച്ചു.

city exchange

ഇതുവരെ ഖത്തറില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 248,435 ആയി. നിലവില്‍ 2923 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനകം തീവ്രപരിചരണ വിഭാഗത്തില്‍ ഒരാളെയാണ് പ്രവേശിപ്പിച്ചത്. ഇതിനകം 18 പേരാണ് ഐ സി യുവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനകം 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം 162 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7701 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!