രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തി

Web Desk
1 Min Read

കൊച്ചി: ചലച്ചിത്ര താരം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും രണ്ട് ഔദ്യോഗിക പരിപാടികളിലും ഒരു പാര്‍ട്ടി പരിപാടിയിലും പങ്കെടുക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്.

city exchange

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ എം പി, കേരള ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.

തുടര്‍ന്ന് കൊച്ചി നേവല്‍ ബേസ് എയര്‍പോര്‍ട്ടിലേക്ക് പ്രധാനമന്ത്രി ഹെലികോപ്ടറില്‍ പുറപ്പെട്ടു. എറണാകുളത്ത് ഒരു കിലോമീറ്റര്‍ റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. നേരത്തെ തീരുമാനിച്ചതിലും രണ്ടു മണിക്കൂറിലേറെ വൈകിയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്.

ചൊവ്വാഴ്ച രാത്രി കൊച്ചി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂരില്‍ ക്ഷേത്ര സന്ദര്‍ശനവും നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും. തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിച്ച് ഉച്ചയ്ക്ക് 12.30ന് കൊച്ചിയില്‍ തിരിച്ചെത്തി മറ്റ് പരിപാടികളില്‍ കൂടി പങ്കെടുത്താണ് കൊച്ചിയിലേക്ക് മടങ്ങുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!