ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് കെയര്‍ സംഗമവും നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷി കലോത്സവം നിറവ് 2024, ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പാലിയേറ്റീവ് കെയര്‍ രോഗികളുടെ സംഗമവും നടത്തി.

city exchange

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കലോത്സവം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് അജി ഹക്കീം, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, റൂബി ജിജി, പഞ്ചായത്ത് അംഗങ്ങളായ റംലാ അലിയാര്‍, രാജേഷ് പുത്തനങ്ങാടി, സി പി നൗഷാദ്, പി എസ് യൂസഫ്, ലൈലാ അബ്ദുല്‍ ഖാദര്‍, ലീന ജയന്‍, രമണന്‍ ചേലാകുന്ന്, സബിതാ സുബൈര്‍, അലീഷ ലിനേഷ്, പഞ്ചായത്ത് സെക്രട്ടറി പി കെ മഹേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനിലാ ജോര്‍ജ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷെഫീന പി എം, ബഡ്‌സ് സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സിനി ടീച്ചര്‍, റജീനാ ജാഫര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. പരിപാടിക്ക് വന്ന എല്ലാ ഭിന്നശേഷി, പാലിയേറ്റീവ് രോഗികള്‍ക്കും സമ്മാനം നല്‍കി. പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുകയും ചെയ്തു. ഡോ. ജിഷ മേരിയുടെ എന്റര്‍റ്റെയിന്‍മെന്റ് സെഷനും ഉണ്ടായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!