മാധ്യമ പ്രവര്‍ത്തകര്‍ വിശ്വാസ്യത വീണ്ടെടുക്കണം: എന്‍ എസ് മാധവന്‍

Web Desk
1 Min Read

കൊച്ചി: ആത്മാര്‍ഥതയും വിശ്വാസ്യതയും കൈവിട്ടുപോയ കാലഘട്ടത്തിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം കടന്നുപോകുന്നതെന്നും ഇവ വീണ്ടെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും പ്രമുഖ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. മുഖ്യവാര്‍ത്തകളാകുന്ന പ്രധാന വിഷയങ്ങള്‍ പലതും ഒരു പരിധി കഴിഞ്ഞാല്‍ മൃദു വാര്‍ത്തകളായി മാറുന്ന രീതിയാണ് നിലവില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ്‌ക്ലബിന്റെ സി വി പാപ്പച്ചന്‍ സ്മാരക മാധ്യമ പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എന്‍ എസ് മാധവന്‍.

city exchange

എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എസ് മൊഹിയുദ്ദീന്‍ സി വി പാപ്പച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി വി പാപ്പച്ചന്‍ സ്മാരക പ്രശസ്തിപത്രം ജില്ലാ നിര്‍വ്വാഹക സമിതി അംഗം സുനി അല്‍ഹാദി അവതരിപ്പിച്ചു.

മാതൃഭൂമി ന്യൂസ് കൊച്ചി റിപ്പോര്‍ട്ടര്‍ റിയ ബേബി 20,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന പുരസ്‌കാരം എന്‍ എസ് മാധവനില്‍നിന്ന് ഏറ്റുവാങ്ങി. കാട്ടാന ആക്രമണത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാമാന്‍ എ വി മുകേഷിനു വേണ്ടി ജൂറിയുടെ പ്രത്യേക ആദരം 10,000 രൂപയും മെമന്റോയും മുകേഷിന്റെ ഭാര്യ ടിഷ ഏറ്റുവാങ്ങി.

പ്രസ്‌ക്ലബ് പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. റിയ ബേബിയും ടിഷ മുകേഷും മറുപടി പ്രസംഗം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി എം സൂഫി മുഹമ്മദ് സ്വാഗതം പറഞ്ഞു. സി വി പാപ്പച്ചന്റെ കുടുംബാംഗങ്ങള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!