

ദോഹ: ഒറ്റപ്പാലം പത്തൊമ്പതാം മൈല്‍ സ്വദേശി ഷംനാദ് വി നവാസ് (25) ഖത്തറില്‍ കുഴഞ്ഞു വീണു മരിച്ചു. മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മുബൈരിക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.

നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതായി കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനാണ് ഷംനാദ്. ഒറ്റപ്പാലം മണ്ഡലം കെ എം സി സി മുന്‍ ഭാരവാഹി നവാസ് ത്വയ്യിബാണ് പിതാവ്. മരണപ്പെട്ട ഷംനാദും കെ എം സി സി ഒറ്റപ്പാലം മണ്ഡലത്തിലെ അംഗമാണ്.
ഷംനാദിന്റെ നിര്യാണത്തില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയും പാലക്കാട് ജില്ല കമ്മിറ്റിയും ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

