നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക സഹായ ഹസ്തവുമായി പ്രൊഡ്യൂസര്‍ ബസാറും ബെറ്റര്‍ ഇന്‍വെസ്റ്റ് ക്ലബ്ബും

Web Desk
2 Min Read

ചെന്നൈ: ഒ ടി ടി കരാറുകളെ അടിസ്ഥാനമാക്കി സിനിമാ, വെബ് സീരീസ്, ടി വി സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക സഹായ ഹസ്തവുമായി പ്രൊഡ്യൂസര്‍ ബസാര്‍ ഡോട് കോം, ബെറ്റര്‍ ഇന്‍വെസ്റ്റ് ക്ലബ്ബ് എന്നീ സ്ഥാപനങ്ങള്‍. ഒ ടി ടി പ്ലാറ്റ് ഫോമുകള്‍, ഓഡിയോ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന വേളയില്‍ നിശ്ചിത തുക പല തവണകളായി നല്‍കുന്ന രീതിയാണ് സിനിമാ വ്യവസായ രംഗത്ത് പതിവായി പിന്തുടര്‍ന്ന് പോരുന്നത്.

city exchange

സിനിമയുടെ സംപ്രേഷണ അവകാശം കരസ്ഥമാക്കുന്ന ടെലിവിഷന്‍ സ്ഥാപനങ്ങളും ഇപ്പോള്‍ ഈ രീതി പിന്തുടരാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് വെബ് സീരീസ്, ടി വി സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് അവര്‍ അടുത്തടുത്തതായി നിര്‍മ്മിക്കുന്ന പ്രൊജക്ടുകള്‍ക്കു സാമ്പത്തികം ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യം സംജാതമാകുന്നു. ഈ പ്രതിസന്ധി തരണം ചെയ്ത് അവര്‍ക്ക് നിര്‍മ്മാണം സുഗമമായി നടത്താന്‍ സഹായകമാവും വിധം ചിട്ടയായ ലോണ്‍ സൗകര്യം ആവശ്യാനുസരണം സിനിമാ രംഗത്ത് ഇല്ലെന്ന വസ്തുത മനസ്സിലാക്കി പ്രൊഡ്യൂസര്‍ ബസാര്‍ ഡോട് കോം (നേരത്തെ ഈ സ്ഥാപനം ഒറാക്കിള്‍ മുവിസ് എന്നാണ് അറിയപ്പെട്ടിരുന്നത്) ബെറ്റര്‍ ഇന്‍വെസ്റ്റ്.ക്ലബ്ബ് എന്ന സാമ്പത്തിക സഹായ സ്ഥാപനവുമായി കൈ കോര്‍ത്തു നിര്‍മ്മാതാക്കളെ സഹായിക്കാന്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

ഇതിലൂടെ ഒ ടി ടി പ്ലാറ്റ് ഫോം, ഓഡിയോ കമ്പനി, ടി വി ചാനലുകള്‍ എന്നിവയുമായി കരാര്‍ ചെയ്തിട്ടുള്ള നിര്‍മ്മാതാക്കള്‍ക്ക് ഏഴു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സാമ്പത്തിക സഹായം നല്‍കുമെന്നാണു വാഗ്ദാനം. ഈ സഹായം ലഭിക്കുന്നതിന് ഒരു ഈടിന്റെയും ആവശ്യമില്ല എന്നും പറയുന്നു. ഒ ടി ടി, സാറ്റലൈറ്റ് കമ്പനികളുമായി നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ പത്രം മാത്രം മതിയാവും.

- Advertisement -
Ad image

ഇതുവരെ നാലു സിനിമകള്‍ക്ക് ഈ രീതിയില്‍ സാമ്പത്തിക സഹായം നല്‍കി കഴിഞ്ഞു. തമിഴ് കൂടാതെ മലയാളം, തെലുങ്ക് ക ന്നഡ, മറാത്തി തുടങ്ങിയ മറ്റു ഭാഷാ നിര്‍മ്മാതാക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കാനുള്ള സൗകര്യവും പ്രൊഡ്യൂസര്‍ ബസാര്‍ ഡോട് കോമും ബെറ്റര്‍ ഇന്‍വെസ്റ്റ്.ക്ലബ്ബും ഏര്‍പ്പെടുത്തി കഴിഞ്ഞു.

പ്രമുഖ ഐ ടി സാങ്കേതിക വിദഗ്ധന്‍ സെന്തില്‍ നായകം, തിരുനാവുക്കരശ് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള പ്രൊഡ്യൂസര്‍ ബസാര്‍ ഡോട് കോം നേരത്തെ തന്നെ സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ട പല സേവനങ്ങളും നടത്തി വരുന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ നിര്‍മ്മാതാക്കളുടയും സാങ്കേതിക വിദഗ്ധരുടെയും സംഘടനകളും ഇവര്‍ക്ക് പൂര്‍ണ പിന്തുണ വാഗദാനം നല്‍കിയിട്ടുണ്ട് എന്നും ഇവര്‍ വ്യക്തമാക്കുന്നു. മലയാള സിനിമാ നിര്‍മാതാവ് രാമകൃഷ്ണന്‍ പാറക്കിലാണ് സ്ഥാപനങ്ങളുടെ കേരളത്തിന്റെ ചുമതലയുള്ള റീജണല്‍ ഹെഡ്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!