നെയ്തല്‍: ചെന്നൈയില്‍ നിന്നുള്ള വെട്രിവേലിന്റെ ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി

Web Desk
1 Min Read

കൊച്ചി: ചെന്നൈയില്‍ നിന്നുള്ള യുവഫോട്ടോഗ്രാഫര്‍ വെട്രിവേലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനമായ നെയ്തല്‍ മട്ടാഞ്ചേരിയിലുള്ള ഹല്ലേഗ്വ ഹാളില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റും കലാകാരനുമായ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. വേളമ്മാള്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് ഡയറക്ടര്‍ എം വി എം ശശികുമാര്‍, വേളമ്മാള്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് അക്കാദമിക്‌സ് ഡയറക്ടര്‍ ഗീതാഞ്ജലി ശശികുമാര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, ചലച്ചിത്ര സംവിധായകന്‍ ലിജിന്‍ ജോസ്, ചലച്ചിത്ര താരം മറീന മൈക്കിള്‍ മിഷേല്‍ കുരിശിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദര്‍ശനം ഫെബ്രുവരി 13 വരെ നീണ്ടുനില്‍ക്കും.

city exchange

നെയ്തല്‍ എന്നറിയപ്പെടുന്ന തമിഴ്‌നാടിന്റെ തീരപ്രദേശത്തെയും അവിടത്തെ ജീവിതത്തെയും അടിസ്ഥാനമാക്കിയാണ് നെയ്തല്‍ എന്ന് പേരിട്ട ഈ പ്രദര്‍ശനം വെട്രിവേല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കടലും കടല്‍ത്തീരവും അവിടത്തെ ജീവിതവും ഭൂപ്രകൃതിയുമെല്ലാം ചിത്രീകരിക്കുമ്പോള്‍ അവയുടെ വര്‍ണ്ണരാഹിത്യവും ജീവനത്തിനായുള്ള പോരാട്ടവുമാണ് വെട്രിവേലിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. തന്റെ കോമ്പോസിഷനിലേക്ക് കടന്നുവന്ന ഓരോ മനുഷ്യനും ഓരോ കഥയാണെന്ന് തിരിച്ചറിഞ്ഞ ഒരു ഫോട്ടോഗ്രാഫറുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!