

തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ രണ്ടാം ചരമ വാര്‍ഷികാചരണത്തോടനുബന്ധിച്ച് ശാസ്ത്ര സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച സുഗത സ്മൃതി ഭാരത് ഭവനില്‍ നടന്നു. കേരള പഠന വിഭാഗം അധ്യക്ഷന്‍ ഡോ. സി ആര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡോ. വിളക്കുടി രാജേന്ദ്രന്‍, ടി പി ശാസ്തമംഗലം, കൃഷ്ണ പൂജപ്പുര, കെ എസ് രാജശേഖരന്‍, ഡോ. പി കെ സുരേഷ്‌കുമാര്‍, കല്ലിയൂര്‍ ഗോപകുമാര്‍, റോബിന്‍ സേവ്യര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.

വേട്ടക്കുളം ശിവാനന്ദന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, എല്‍ വി ഹരികുമാര്‍, കെ ശശിധരന്‍, രമേശ് ബാബു, ശരത്ചന്ദ്രലാല്‍, സക്കീര്‍ ഹുസൈന്‍, എന്‍ കെ വിജയകുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. രാജീവ് ഗോപാലകൃഷ്ണന്‍ രചിച്ച് അജിത് കുമാര്‍ ടി എസ് സംവിധാനം ചെയ്ത യശോദാനന്ദനം എന്ന നാടകവും അരങ്ങേറി.
