ചലച്ചിത്ര താരം ഹരീഷ് പേങ്ങന്‍ അന്തരിച്ചു

Web Desk
1 Min Read

കൊച്ചി: ചലച്ചിത്ര താരം ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

city exchange

വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ അടിയന്തിരമായി നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ഥിച്ചിരുന്നു. ഹരീഷിന് കരള്‍ ദാനം ചെയ്യാന്‍ ഇരട്ട സഹോദരി ശ്രീജ തയ്യാറായിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീബി 2.5, വെ്ള്ളരിപട്ടണം, ജാനേമന്, ജയ ജയ ജയഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്റ് ജോ, മിന്നല്‍ മുരളി തുടങ്ങി അടുത്ത കാലത്തിറങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹം വേഷമിട്ടിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!