റോബിന്‍ ബസ്സിന്റെ അഭിഭാഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

Web Desk
0 Min Read

കൊച്ചി: വിവാദമായ റോബിന്‍ ബസിന്റെ അഭിഭാഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൈക്കോടതിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം.

city exchange

റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിന്റെ അഭിഭാഷകന്‍ ദിനേശ് മേനോനാണ് ഹൈക്കോടതിയിലേക്ക് പോകുന്ന വഴിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയിട്ടുണ്ട് ദിനേശ് മേനോന്‍. പതിനേഴ് മലയാള സിനിമകളില്‍ ബാലതാരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വാടകവീട് എന്ന സിനിമയിലെ അഭിനയത്തിനാണ് ദേശീയ പുരസ്‌ക്കാരം ലഭിച്ചത്.

Share This Article
Leave a Comment
error: Content is protected !!