

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന ”അലൈവ്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ് എസ് എല്‍ സി, പ്ലസ് ടു, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് ഇ തലങ്ങളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ നേടിയ വിദ്യാര്‍ഥികളേയും മറ്റു റാങ്കു ജേതാക്കളേയും 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളേയും അനുമോദിച്ചു.

ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. പ്രതിഭാ സംഘമത്തിന്റേയും മെറിറ്റ് അവാര്‍ഡ് വിതരണത്തിന്റേയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. കൂടാതെ പുതിയ വിദ്യാഭ്യാസ പദ്ധതിയായ അലൈവിന്റെ ലോഗോ പ്രകാശനവും പ്രതിപക്ഷ നേതാവ് നിര്‍വ്വഹിച്ചു.


രാജ്യം നേരിടുന്ന ലഹരി വിപത്തിനെക്കുറിച്ചും അതിനെ പ്രതിരോധിക്കുന്നതിന് ഒരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു. അഡ്വ. ജെബി മേത്തര്‍ എം പി മുഖ്യാതിഥിയായിരുന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ അഡ്വ. ജെബി മേത്തര്‍ എം പി ചൊല്ലിക്കൊടുത്തു.
അലൈവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് വഴികാട്ടുവാന്‍ കരിയര്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്നും കേരളത്തിലും കേരളത്തിനു പുറത്തും വിവിധ കോഴ്‌സുകള്‍ പഠിക്കുന്നതിന് ആവശ്യമായ സ്‌കോളര്‍ ഷിപ്പുകള്‍ ലഭ്യമാന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ വിശദീകരിച്ചു.
ആലുവ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സജി ജോളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സി മാര്‍ട്ടിന്‍, പി വി കുഞ്ഞ്, ഗ്രേസി ദയാനന്ദന്‍, രാജി സന്തോഷ്, സെബാ മുഹമ്മദാലി, സതി ലാലു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, സനിത റഹീം, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ഫാസില്‍ ഹുസൈന്‍, ലത്തീഫ് പൂഴിത്തറ, എം വി സൈമണ്‍, ചെയര്‍പേഴ്‌സണ്‍മാരായ മിനി ബൈജു, ലിസ്സ ജോണ്‍സണ്‍, ലീന കര്‍ത്താ, അഷ്‌കര്‍, സോണിയ എന്നിവര്‍ പ്രസംഗിച്ചു.

