

ദോഹ: അഹ്ലുബൈത്ത് കൂട്ടായ്മയായ സാദാത്ത് അസോസിയേഷന്‍ ഓഫ് ഖത്തര്‍ (സാഖ്) വാര്‍ഷിക കുടുംബ സംഗമം സംഘടിപ്പിച്ചു. ബുര്‍ദ്ധ പാരായണം, മഷ്ഹൂദ് തങ്ങളുടെ ഖവാലി, മദ്ഹ് ഗാനങ്ങള്‍ക്ക് പുറമേ കുട്ടികളുടെ മദ്ഹ് ഗാനങ്ങള്‍, പ്രസംഗം എന്നിവയുമുണ്ടായിരുന്നു.

ഇശ്ഖേ മീലാദ്. ക്വിസ്, മദ്ഹ്ഗാന മല്‍സര വിജയികള്‍ക്ക് മൊമന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു. സയ്യിദ് ജഹ്ഫര്‍ തങ്ങള്‍ മമ്പുറം അധ്യക്ഷത വഹിച്ചു. സയ്യിദ് മുര്‍ശിദ് തങ്ങള്‍ ഇശ്‌ഖേ മീലാദ് പ്രഭാഷണം നടത്തി. ശഹ്ബാസ് തങ്ങള്‍ വളപട്ടണം സ്വ്വാഗതവും മുഹ്സിന്‍ തങ്ങള്‍ താനൂര്‍ നന്ദിയും പറഞ്ഞു.
