ത്രിദിന ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലുമായി ഖത്തര്‍ ടൂറിസം

Web Desk
1 Min Read

ദോഹ: ലുസൈല്‍ ബുലവാര്‍ഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ ഖത്തര്‍ ടൂറിസം ദര്‍ബ് ലുസൈല്‍ പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍-മെനാസ 2022 ഇയര്‍ ഓഫ് കള്‍ച്ചര്‍, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്തര്‍ ഡയര്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഖത്തര്‍ ടൂറിസം ദര്‍ബ് ലുസൈല്‍ സംഘടിപ്പിക്കുന്നത്.

city exchange

മൂന്ന് ദിവസത്തെ കുടുംബ സൗഹൃദ ഫെസ്റ്റിവല്‍ ലുസൈല്‍ നഗരത്തിന്റെ ആഘോഷമായിരിക്കും. രാജ്യത്തെ ഏറ്റവും പുതിയ ലാന്‍ഡ്മാര്‍ക്കും കാല്‍നട സൗഹൃദ അവന്യൂവുമാണ് ലുസൈല്‍ ബുലവാര്‍ഡ്. പ്രദേശത്തെ ശ്രദ്ധേയമായ സംസ്‌കാരങ്ങള്‍ ആഘോഷിക്കുന്നതിന് ആഘോഷ ദിവസങ്ങളില്‍ ഓരോ രാത്രിയും ഒരു പ്രത്യേക മെനാസ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

നവംബര്‍ മൂന്നിന് മിഡില്‍ ഈസ്റ്റ് ആഘോഷമാണ് നടക്കുക. നവംബര്‍ നാലിന് ദക്ഷിണേഷ്യന്‍ രാവും നവംബര്‍ അഞ്ചിന് വടക്കന്‍ ആഫ്രിക്കന്‍ ആഘോഷങ്ങളുമാണ് അരങ്ങേറുക.

- Advertisement -
Ad image

മൂന്ന് ദിവസത്തെ ഫെസ്റ്റിവലില്‍ സംഗീത സദസ്സുകളും ഡി ജെ കളും ഡ്രോണ്‍ ഷോകളും ഉള്‍പ്പെടും. വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയാണ് പ്രവേശന സമയം.

ഖത്തറിലെ ഏറ്റവും പുതിയ ഐക്കണിക് ഡെസ്റ്റിനേഷനാണ് ലുസൈല്‍ ബുലവാര്‍ഡ്.

കലാകാരന്മാരായ അബ്ദുല്‍ അസീസ് ലൂയിസിന്റെയും ജോസഫ് ആറ്റിഹിന്റെയും നവംബര്‍ മൂന്നാം തിയ്യതിയിലെ അവതരണങ്ങള്‍ സൗജന്യമാണ്. അതോടൊപ്പം നവംബര്‍ അഞ്ചിന് അഹമ്മദ് സാദിന്റെ അവതരണം കാണാനും ടിക്കറ്റ് ആവശ്യമില്ല. നവംബര്‍ നാലിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ റാഹത് ഫത്തേഹ് അലിഖാന്‍, സുനിധി ചൗഹാന്‍, സലിം സുലൈമാന്‍ എന്നിവരുടെ പരിപാടികള്‍ക്ക് ടിക്കറ്റെടുക്കണം.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഹയ്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിക്കുക.

Share This Article
Leave a Comment
error: Content is protected !!