

ദോഹ: 2024-നെ ആഘോഷപര്യന്തമാക്കാന്‍ റാവാബി ഹൈപ്പര്‍മാര്‍ക്കറ്റ് അഞ്ച് ദിവസത്തെ മിഡ്‌നൈറ്റ് സെയില്‍ നടത്തുന്നു. ഡിസംബര്‍ 27 മുതല്‍ ഡിസംബര്‍ 31 വരെ എല്ലാ റവാബി ഔട്ട്‌ലെറ്റുകളിലും രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ നടക്കുന്ന പ്രത്യേക സെയില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്കുള്ള അതുല്യമായ ഓഫറുകള്‍ നല്‍കുന്നു.

രാവിന്റെ വൈഭവത്തില്‍ മിനുക്കിയ ഈ വില്‍പ്പന ഉപഭോക്താക്കള്‍ക്ക് റവാബി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നന്ദിയുടെ പ്രതീകമാണ്. പുതുവത്സരത്തിലേക്ക് മികച്ച വിലക്കുറവുകള്‍ക്കൊപ്പം കടന്നുചെല്ലാന്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഓരോ ദിവസവും വ്യത്യസ്ത ഉത്പന്നങ്ങളില്‍ അത്്ഭുതകരമായ ഓഫറുകള്‍ ഒരുക്കുന്നതിനാല്‍ എല്ലാ രാത്രിയും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.

ഇലക്ട്രോണിക്‌സ്, ഗ്രോസറീസ്, ഗൃഹോപകരണങ്ങള്‍, പച്ചക്കറി, മറ്റുപല ഉത്പന്നങ്ങള്‍ എന്നിവയില്‍ അതിശയകരമായ വിലക്കിഴിവുകള്‍ ലഭ്യമാണ്.
‘ഞങ്ങളുടെ സ്‌നേഹമുള്ള ഉപഭോക്താക്കളുടെ പിന്തുണയ്ക്കുള്ള നന്ദി പ്രകടനത്തിന്റെ ഭാഗമായാണ് ഈ മിഡ്‌നൈറ്റ് സെയില്‍ ഒരുക്കുന്നത്. പുതുവത്സരാഘോഷങ്ങളില്‍ കൂടുതല്‍ സന്തോഷവും മൂല്യവും നല്‍കാന്‍ ഇതു സഹായിക്കും,’ എന്ന് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കന്നു ബേക്കര്‍ പറഞ്ഞു.

