

ദോഹ: ഖത്തറിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ദുബായിയിലേക്ക് പോകുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ട്രഷററും ഗാര്‍ഹിക തൊഴിലാളി ക്ഷേമവിഭാഗം ഇന്‍ചാര്‍ജുമായ കുല്‍ദീപ് കൗര്‍ ബഹലിന് ഐ സി ബി എഫിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു.

കുല്‍ദീപ് കൗറിന്റെ ഏതാണ്ട് മൂന്നര വര്‍ഷക്കാലത്തെ ഐ സി ബി എഫ് കമ്മിറ്റിയിലെ പ്രവര്‍ത്തനങ്ങള്‍ അചഞ്ചലമായ അര്‍പ്പണബോധം പ്രകടിപ്പിക്കുന്നതായിരുന്നു എന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുല്‍ദീപ് കൗര്‍ എംബസിക്ക് നല്‍കിയ പിന്തുണക്ക് നന്ദി പറയുകയും അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാന്‍, ഐ സി ബി എഫ് ഉപദേശക സമിതി ചെയര്‍മാന്‍ സാം ബഷീര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കളായ ഹരീഷ് കാഞ്ചാണി, കെ എസ് പ്രസാദ്, മുന്‍ പ്രസിഡന്റുമാരായ നിലാംഗ്ഷു ഡേ, സിയാദ് ഉസ്മാന്‍ എന്നിവരും ആശംസകള്‍ അറിയിച്ചു.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് നന്ദി പറഞ്ഞ കുല്‍ദീപ് കൗര്‍ കഴിഞ്ഞ മൂന്നര വര്‍ഷക്കാലത്തെ ഐ സി ബി എഫുമായുള്ള ബന്ധം എന്നും തന്റെ ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്നതായിരിക്കും എന്നും പറഞ്ഞു.
ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റിയും അനുബന്ധ സംഘടനകളും സുഹൃത്തുക്കളും മെമെന്റോ നല്കി ആദരിച്ചു. വിവിധ സംഘടനാ പ്രതിനിധികളും കമ്മ്യൂണിറ്റി നേതാക്കളും യാത്രയയപ്പ് സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സ്വാഗതവും സെക്രട്ടറി മുഹമ്മദ് കുഞ്ഞി നന്ദിയും രേഖപ്പെടുത്തി. സെറീന അഹദ് ഏകോപിപ്പിച്ച ചടങ്ങുകള്‍ക്ക് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ ഗൗഡ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സമീര്‍ അഹമ്മദ്, കുല്‍വീന്ദര്‍ സിംഗ് എന്നിവര്‍ നേതൃത്വം നല്കി.

