പഠന യാത്ര നടത്തി

Web Desk
1 Min Read

ദോഹ: പ്രമുഖ പണ്ഡിതന്‍ പറപ്പൂര്‍ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാരുടെ പേരില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ് വിദ്യാര്‍ഥികളുടെ പഠന യാത്ര ഈദ് അവധിക്ക് മക്ക, മദീന തുടങ്ങിയ പുണ്യ നഗരങ്ങളിലൂടെ നടന്നു. പ്രമുഖ പണ്ഡിതനും ഐ സി എഫ് പ്രസിഡന്റുമായ പറവണ്ണ അബ്ദുറസാക്ക് മുസ്ലിയാര്‍, നബീല്‍ അഹ്‌സനി, അഷ്റഫ് സഖാഫി തിരുവള്ളൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

city exchange

സൗദിയിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചരിത്രത്തെ കുറിച്ച് പറവണ്ണ അബ്ദുറസാക്ക് മുസ്ലിയാര്‍ വിശദീകരിക്കുകയും ചെയ്തു. നിലവില്‍ ആയിരത്തോളം സ്ത്രീ പുരുഷന്മാരാണ് ഈ അക്കാദമിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും പഠിക്കുന്നത്.

ഖത്തറില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് യാത്ര സംഘടിപ്പിച്ചത്. അഷ്റഫ് തങ്ങള്‍ കണ്ണൂര്‍, ഇല്യാസ് തലക്കടത്തൂര്‍, അസ്ഗര്‍ അന്തിക്കാട്, കരീം പുനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!