
മനാമ: തലശ്ശേരി- മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ 2026- 27 വര്‍ഷത്തേക്കുള്ള നിര്‍വാഹക സമിതിയെ തിരഞ്ഞെടുക്കാനുള്ള വാര്‍ഷിക പൊതുയോഗം മനാമ എമിറേറ്റ്‌സ് ഹാളില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് വി പി ശംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനവും അതോടനുബന്ധിച്ചുള്ള ദാനധര്‍മങ്ങളും ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അത് പാവപ്പെട്ടവരോടുള്ള ഔദാര്യമല്ല, മറിച്ച്, അവരുടെ അവകാശമാണെന്ന് ഉദ്‌ബോധന പ്രഭാഷണത്തില്‍ ഉസ്താദ് സജ്ജാദ് ബിന്‍ അബ്ദു റസാഖ് സദസ്സിനെ ഓര്‍മിപ്പിച്ചു.

ജനറല്‍ സെക്രട്ടറി നവാസ്, ട്രഷറര്‍ അഫ്‌സല്‍, സാദിഖ്, ജാവേദ്, മിഥിലാജ്, ഫിറോസ് മാഹി, ഫിറോസ് വി കെ എന്നിവര്‍ പ്രസംഗിച്ചു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫിറോസ് മാഹി കൂട്ടായ്മയുടെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാവരുടെയും അകമഴിഞ്ഞ സഹായം അഭ്യര്‍ഥിച്ചു. റാഷിദ്, നൗഷാദ് ഖാലിദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു, നസീബ്, റയീസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

