Connect with us

Community

സ്മാഷ് ഫോക്കസ്, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

on


ദോഹ: ഖത്തര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് ഫോക്കസ് ’25 മെയ് 29 മുതല്‍ 31 വരെ അല്‍ മെഷാഫിലെ ബീറ്റ കാംബ്രിഡ്ജ് സ്‌കൂളില്‍ നടക്കും. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടൂര്‍ണമെന്റ് രാജ്യത്തുടനീളമുള്ള ബാഡ്മിന്റണ്‍ പ്രേമികളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നസീം ഹെല്‍ത്ത്കെയറിന്റെ പിന്തുണയോടെ ഖത്തറിലെ അസോസിയേഷന്‍ ഓഫ് ബാഡ്മിന്റണ്‍ അക്കാദമികളുടെ കൂടി പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സീനിയര്‍ ഓപ്പണ്‍ വിഭാഗങ്ങളില്‍ പുരുഷ സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നിവയും ഖത്തര്‍ നിവാസികളായ പുരുഷന്മാര്‍ക്ക് എ, ബി, സി, ഡി, ഇ ഡബിള്‍സ് (നൈലോണ്‍ ഷട്ടില്‍ സഹിതം), മിക്‌സഡ് എ ഡബിള്‍സ്, വനിതകള്‍ക്ക് 30 പ്ലസ്, 35 പ്ലസ്, 40 പ്ലസ് ഡബിള്‍സ് എന്നിങ്ങനെയും ഒന്നിലധികം വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടക്കുന്നത്.

ജൂനിയര്‍ ഓപ്പണ്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അണ്ടര്‍ 9, അണ്ടര്‍ 11, അണ്ടര്‍ 13, അണ്ടര്‍ 15, 17 വയസ്സ് പ്രായമുള്ള സിംഗിള്‍സ് വിഭാഗങ്ങളില്‍ മത്സരിക്കും.

എല്ലാ വിഭാഗങ്ങളിലെയും വിജയികള്‍ക്കും റണ്ണേഴ്സ് അപ്പുകള്‍ക്കും ആകര്‍ഷകമായ സമ്മാനത്തുകയും ട്രോഫികളും ലഭിക്കും.

ടൂര്‍ണമെന്റിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ള മത്സരാര്‍ഥികള്‍ക്ക് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തോ 30953462, 55198027 എന്ന നമ്പറില്‍ സംഘാടകരെ നേരിട്ട് ബന്ധപ്പെടട്ടോ രജിസ്റ്റര്‍ ചെയ്യാം.


error: Content is protected !!