

ദോഹ: നിലമ്പൂര്‍ നിയമസഭാ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആര്യാടന്‍ ഷൗക്കത്തിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കുമെന്ന് ജില്ലാ പ്രസിഡണ്ട് നൗഫല്‍ കട്ടുപ്പാറ, ജനറല്‍ സെക്രട്ടറി ജാഫര്‍ കംബാല, ട്രഷറര്‍ ഇര്‍ഫാന്‍ പകര എന്നിവര്‍ അറിയിച്ചു.

ഖത്തറിലെ നിലമ്പൂര്‍ മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിക്കാനും യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് പ്രവര്‍ത്തിക്കാനും കമ്മിറ്റി തീരുമാനിച്ചു.
