

ദോഹ: കെ എം സി സി ഖത്തര്‍ ഉപദേശക സമിതി വൈസ് ചെര്‍മാന്‍ പി വി മുഹമ്മദ് മൗലവിക്ക് കെ എം സി സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. തുമാമയിലെ കെ എം സി സി ആസ്ഥാനത്താണ് പരിപാടി നടന്നത്.

നാലരപ്പതിറ്റാണ്ടായി ഖത്തറില്‍ പ്രവാസിയായ പി വി മുഹമ്മദ് മൗലവി കെ എം സി സിയുടെ വിവിധ ഘടകങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചാണ് പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സംഗമം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു.

കെ എം സി സിയുടെ തുടക്ക കാലം മുതല്‍ നേതൃപരമായ പങ്ക് വഹിക്കുന്ന പി വി ആത്മാര്‍ഥതയുടെയും നിഷ്കളങ്കതയുടെയും പര്യായമാണെന്നും ശിഷ്ടകാലം പാര്‍ട്ടിക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ സേവനം ലഭിക്കട്ടെയെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു.
കെ എം സി സി ഖത്തര്‍ സംസ്ഥാന ട്രഷറര്‍ പി എസ് എം ഹുസൈന്, ഉപദേശക സമിതി ചെയര്മാന് എം പി ഷാഫി ഹാജി, വേള്‍ഡ് കെ എം സി സി സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ഉപദേശക സമിതി വൈസ് ചെയര്മാന് സി വി ഖാലിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി വിയെ കുറിച്ചുള്ള ഗാനം മന്‍സൂര്‍ മണ്ണാര്‍ക്കാട് ആലപിച്ചു, പി വിയുടെ ജീവിത ചരിത്ര ഡോക്യുമെന്റ് പ്രദര്‍ശിപ്പിച്ചു. കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റി ഉള്‍പ്പടെ വിവിധ ഘടകങ്ങള്‍ പി വിക്ക് സ്നേഹാദരങ്ങള്‍ നല്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു. നിയാസ് ഹുദവി ഖിറാഅത്ത് പാരായണം ചെയ്തു. ഭാരവാഹികളായ അന്‍വര്‍ ബാബു, റഹിം പാക്കഞ്ഞി, ടി ടി കെ ബഷീര്‍, ആദം കുഞ്ഞി, അബൂബക്കര്‍ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, അഷ്റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, ഷംസുദ്ദീന് വാണിമേല്‍ നേതൃത്വം നല്കി.
ഉപദേശക സമിതി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സിലര്‍മാര്‍, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

