മതനിരാസ രാഷ്ട്രീയം മൂല്യബോധമില്ലാതാക്കും: ഒലീവ് സാംസ്‌ക്കാരിക വേദി

Web Desk
1 Min Read

മനാമ: മതനിരാസത്തോടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന രാഷ്ട്രീയം ധാര്‍മ്മികതയില്‍ നിന്നും മൂല്യബോധത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ ഇടവരുത്തുമെന്ന് കെ എം സി സി ബഹ്‌റൈന്‍ ഒലീവ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ‘മതവും രാഷ്ട്രീയവും പുതിയ വ്യാഖ്യാനങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ടേബിള്‍ടോക് അഭിപ്രായപ്പെട്ടു. മനാമ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ടേബിള്‍ടോക് കെ എം സി സി സംസ്ഥാന ട്രഷറര്‍ കെ പി മുസ്തഫ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

city exchange

സംസ്ഥാന സെക്രട്ടറിമാരായ ഫൈസല്‍ കോട്ടപ്പള്ളി, അഷറഫ് കാട്ടില്‍പീടിക, മുന്‍ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഒലീവ് സാംസ്‌കാരിക വേദി ചെയര്‍മാന്‍ റഫീഖ് തോട്ടക്കര വിഷയാവതരണം നിര്‍വ്വഹിച്ചു. മോഡറേറ്റര്‍ സഹല്‍ തൊടുപുഴ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

വി എച്ച് അബ്ദുല്ല, ഇഖ്ബാല്‍ താനൂര്‍, ഷാഫി വേളം, മുനീര്‍ ഒഞ്ചിയം, ഹമീദ് അയ്‌നിക്കാട്, നൗഫല്‍ പടിഞ്ഞാറങ്ങാടി, മൗസല്‍ മൂപ്പന്‍, ജംഷീര്‍ കുറ്റ്യാടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കെ ടി ഷഫീഖ് അലി, സിദ്ധീഖ് അദ്‌ലിയ, അന്‍സാര്‍ ചങ്ങലീരി, സലാം കല്ലേരി തുടങ്ങിയവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി. സിദ്ധീഖ് പി വി സ്വാഗതവും റിയാസ് ഓമാനൂര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!