

ദോഹ: ഗള്‍ഫ് ഉള്‍പ്പെടുന്ന പശ്ചിമേഷ്യ മേഖലയിലെ സംഭവ വികാസങ്ങളില്‍ ഖത്തര്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. സംഘര്‍ഷം അവസാനിപ്പിക്കാനും ശാന്തത പ്രോത്സാഹിപ്പിക്കാനും പരമാവധി സംയമനം പാലിക്കാനും എല്ലാ കക്ഷികളോടും ഖത്തര്‍ ആഹ്വാനം ചെയ്തു.

സംഘര്‍ഷം ലഘൂകരിക്കാനും മേഖലയിലെ സ്ഥിതിഗതികള്‍ വഷളാകാതിരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു. പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു.
