പ്രതിനിധികള്‍ക്ക് വിരുന്നൂട്ടാന്‍ വിഭവങ്ങളുമായി ജില്ലകള്‍

Web Desk
1 Min Read

തൃശൂര്‍: എസ് വൈ എസ് കേരള യുവജന സമ്മേളന നഗരിയില്‍ ജില്ലകളുടെ വിഭവസമാഹരണ ഉപഹാരമായ ഗ്രീന്‍ ഗിഫ്റ്റിന് വരവേല്‍പ്പ് നല്‍കി. സമ്മേളനത്തിന് വിവിധ കീഴ്ഘടങ്ങളിലെ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ കൃഷി ചെയ്തും സ്വരൂപിച്ചും തയ്യാറാക്കിയ വിഭവങ്ങളാണ് നഗരിയില്‍ സ്വീകരിച്ചത്. ഒരു വര്‍ഷം മുമ്പ് കൃഷി ചെയ്തു പാകപ്പെടുത്തിയ വിവിധ ധാന്യങ്ങള്‍ പച്ചക്കറികള്‍ സുഗന്ധവ്യഞ്ജനങ്ങള്‍ മുതലായവയാണ് ഉപഹാരങ്ങള്‍.

city exchange

സമ്മേളനത്തിന് എത്തുന്ന അതിഥികള്‍ക്ക് സ്‌നേഹോപഹാരമായും സമ്മേളന പ്രതിനിധികളുടെ ഭക്ഷ്യവിഭവങ്ങളായും നല്‍കുന്ന വിഭവങ്ങളില്‍ പാലക്കാടന്‍ മട്ട, കാപ്പിപ്പൊടി, ഏലം, മന്‍സിലി മഞ്ഞള്‍പൊടി, ദ്വീപുണ്ട, വാഴക്കുല, തേയില, ബിരിയാണി അരി, പച്ചക്കറികള്‍ മുതലായവ ഉള്‍പ്പെടും.

നഗരിയില്‍ നടന്ന വിഭവ സ്വീകരണ ചടങ്ങ് എസ് വൈ എസ് സാമൂഹികം പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി അനുമോദന പ്രഭാഷണം നടത്തി. എം എം ഇബ്രാഹിം, അശ്‌റഫ് അഹ്‌സനി, ഹുസൈന്‍ മുസ്ലിയാര്‍ ആലപ്പുഴ, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുല്‍ ഖാദര്‍ സഖാഫി, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി, ബശീര്‍ സഅദി, സയ്യിദ് അക്ബര്‍ സഖാഫി, ഷാജഹാന്‍ സഖാഫി, സയ്യിദ് ജിഫ്രി തങ്ങള്‍, മുഈനുദ്ദീന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുറശീദ് സഖാഫി സംസാരിച്ചു.

പാലക്കാട്, ആലപ്പുഴ, കാസര്‍കോട്, മലപ്പുറം വെസ്റ്റ്, വയനാട്, നീലഗിരി, എറണാകുളം, ഇടുക്കി, മലപ്പുറം ഈസ്റ്റ്, കോഴിക്കോട്, കണ്ണൂര്‍, ലക്ഷദ്വീപ് ജില്ലകളില്‍ നിന്നുള്ള പ്രാസ്ഥാനിക നേതാക്കള്‍ ഗ്രീന്‍ ഗിഫ്റ്റ് യാത്രയെ അനുഗമിച്ച് നഗരിയില്‍ എത്തി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!