മന്ത്രിമാരെ തീരുമാനിക്കാനുള്ള തിരക്കിട്ട ആലോചനകളില്‍ താലിബാന്‍

Web Desk
1 Min Read

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ താലിബാന്‍ ഭരണകൂടം രൂപീകരിക്കാനും മന്ത്രിമാര്‍ ആരൊക്കെയെന്നും തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നു.
താലിബാന്‍ സഹസ്ഥാപകനും ഉപനേതാവുമായ മുല്ല അബ്ദുല്‍ ഗനി ബരാദറായിരിക്കും പുതിയ പ്രസിഡന്റെന്ന സൂചനകളാണ് ലഭിക്കുന്നത്. അബ്ദുല്‍ ഗനി ബരാദറിന്റെ വിശ്വസ്തരായ മുല്ല അബ്ദുല്‍ ഖയ്യൂം സാക്കിറിനെ പ്രതിരോധ മന്ത്രിയായും ഗുല്‍ ആഘ ധനമന്ത്രിയായും സദര്‍ ഇബ്രാഹിമിനെ ആക്ടിംഗ് ആഭ്യന്തര മന്ത്രിയായും അവരോധിക്കുമെന്നാണ് അല്‍ ജസീറ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

city exchange


ക്യൂബയിലെ ഗ്വാണ്ടനാമോ ബേയില്‍ യു എസ് ജയിലില്‍ മുന്‍ തടവുകാരനാണ് മുല്ല അബ്ദുല്‍ ഖയ്യൂം സാക്കിര്‍. താലിബാന്‍ സാമ്പത്തിക മേധാവിയായ പ്രവര്‍ത്തിച്ചതിന് അന്താരാഷ്ട്ര ഉപരോധ പട്ടികയിലുള്ള വ്യക്തിയാണ് ഗുല്‍ ആഘ.

താലിബാന്‍ സര്‍ക്കാര്‍ വക്താവായി സബീഉല്ലയെയാണ് നിയമിച്ചിരിക്കുന്നത്. അഷ്‌റഫ് ഗനി സര്‍ക്കാറിന്റെ വക്താവിനെ താലിബാന്‍ കൊലപ്പെടുത്തിയിരുന്നു. സെന്‍ട്രല്‍ ബാങ്ക് ആക്ടിംഗ് തലവനായി ഹാജി മുഹമ്മദ് ഇദ്‌രിസിനെ കഴിഞ്ഞ ആഴ്ച നിയമിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!