പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനെതിരെ ആലുവ മണ്ഡലം ജനജാഗര അഭിയാന്‍ പദയാത്ര

Web Desk
1 Min Read

ആലുവ: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനുമെതിരെ കോണ്‍ഗ്രസ് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനജാഗരണ്‍ അഭിയാന്‍ പദയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് ഫാസില്‍ ഹുസൈന്‍ കോണ്‍ഗ്രസ് പതാക കൈമാറി ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പദയാത്ര പുളിഞ്ചോട് കവലയില്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.

city exchange

പദയാത്രയുടെ സമാപനം റെയില്‍വേസ്റ്റേഷന്‍ സ്‌ക്വയറില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. വി പി ജോര്‍ജ്, ബാബു പുത്തനങ്ങാടി, എസ് എന്‍ കമ്മത്ത്, തോപ്പില്‍ അബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ലത്തീഫ് പുഴിത്തറ, ഹസിം ഖാലിദ്, എം ടി ജേക്കബ്, പി ബി സുനീര്‍, കെ എം കുഞ്ഞുമോന്‍, അല്‍ അമീന്‍, ലിയ വിനോദ് രാജ്, മുഹമ്മദ് ഷെഫീഖ്, ജോസി പി ആന്‍ഡ്രൂസ്, ജോസഫ് ആന്റണി, പി പി ജെയിംസ്, ജെയ്സണ്‍ പീറ്റര്‍, ആനന്ദ് ജോര്‍ജ്, എന്‍ ആര്‍ സൈമണ്‍, ബാബു കൊല്ലംപറമ്പില്‍, ജി മാധവന്‍കുട്ടി, കെ ജയകുമാര്‍, എം പി സൈമണ്‍, അജ്മല്‍ കാമ്പായി എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!