ജെഇഇ മെയിന്‍: ആകാശ് ബൈജൂസില്‍ മികച്ച വിജയം

Web Desk
2 Min Read

കൊച്ചി: ജെഇഇ മെയിന്‍ 2024 ആദ്യ സെഷനില്‍ ആകാശ് ബൈജൂസിന്റെ കേരളത്തിലെ 10 വിദ്യാര്‍ഥികള്‍ 99 പേര്‍സെന്റൈല്‍ നേടി. ഇതില്‍ മൂന്നു പേര്‍ ആകാശ് ബൈജൂസ് കൊച്ചിയിലെ വിദ്യാര്‍ഥികളാണ്.

city exchange

99.94 പെര്‍സെന്റൈല്‍ നേടിയ ഗൗതം പി എ കേരളത്തിലെ ടോപ്പറായി. മാധവ് മനു, ആദിത്യ വി വര്‍മ, അലിഫ് മുഹമ്മദ് അല്‍താഫ്, അനന്തന്‍, തേജസ് ശ്യാം, ആര്‍ ഫര്‍ഹാന്‍ അക്തര്‍, ദേവാനന്ദ്, റഹ്‌മാന്‍ എം, നിരഞ്ജന്‍ വാര്യര്‍ എം ആര്‍ എന്നിവരാണ് മറ്റു വിദ്യാര്‍ഥികള്‍.

ഇന്ത്യയിലെ ഏറ്റവും കഠിനമായ മത്സരാധിഷ്ഠിത പരീക്ഷകളിലൊന്നാണ് ജെഇഇ. ആഗോളതലത്തില്‍ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രവേശന പരീക്ഷയായി അറിയപ്പെടുന്ന ഐഐടി ജെഇഇ നേടാനുള്ള അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കുന്നതിനും അച്ചടക്കത്തോടെയുള്ള പഠന സമ്പ്രദായത്തിനും ആകാശിന്റെ ക്ലാസ് റൂം വിദ്യാര്‍ഥികളെ സഹായിച്ചു. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്രമായ ഉള്ളടക്കവും പരിശീലനവുമാണ് തങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി വിഷയങ്ങളുടെ ആശയങ്ങളില്‍ പ്രാവീണ്യം നേടാന്‍ സഹായിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആകാശ് ബൈജൂസിന്റെ റീജിയണല്‍ ഡയറക്ടര്‍ ധീരജ് മിശ്ര അഭിനന്ദിച്ചു.

- Advertisement -
Ad image

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ വിവിധ കോഴ്സ് ഫോര്‍മാറ്റുകളിലൂടെ സമഗ്രമായ ഐഐടി- ജെഇഇ കോച്ചിംഗ് വാഗ്ദാനം ചെയ്യുന്ന ആകാശ് ബൈജൂസ് അടുത്തിടെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരിശീലനം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. iTutor പ്ലാറ്റ്‌ഫോം വഴി റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്രഭാഷണങ്ങള്‍ നല്‍കുന്നുണ്ട്. മോക്ക് ടെസ്റ്റുകള്‍ നടത്തി പരീക്ഷയെ ഫലപ്രദമായി നേരിടാന്‍ ആവശ്യമായ പരിചയവും ആത്മവിശ്വാസവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു.

മികച്ച സ്‌കോര്‍ നേടിയ കൊച്ചി ആകാശ് ബൈജൂസിലെ ഗൗതം പി എ, നിര്‍മല്‍, ഫര്‍ഹാന്‍, ആദിനാഥ്, പാര്‍വ്വതി എന്നീ വിദ്യാര്‍ഥികളെ പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ആകാശ് ബൈജൂസ് എന്‍ജിനിയറിങ് അക്കാദമിക് മേധാവികളായ ആന്റണി ഫ്രാന്‍സിസ്, അബ്രഹാം സി ഫിലിപ്പ്, ബ്രാഞ്ച് മേധാവി വിപിന്‍, മുര്‍ഷിദ് അബ്ദുറഹ്‌മാന്‍, ശ്രീനിവാസ് എലിഗെറ്റി, പൂര്‍ണ റാവു, മിഥുന്‍ രാമചന്ദ്രന്‍, മുകേഷ് മുരളി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!