
കൊച്ചി: വൈ എം സി എ സൗത്ത് കേരള ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ദി ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വൈ എം സി എയുടെ സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.

കടവന്ത്ര വൈ എം സി എ ഹാളില്‍ നടന്ന ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. വിദഗ്ധരുടെ നേതൃത്വത്തില്‍ പങ്കെടുത്തവരുടെ നേത്ര പരിശോധന നടത്തുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ചികിത്സയോ ശസ്ത്രക്രിയയോ ആവശ്യമായവരെ കണ്ടെത്തി ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി.


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായ രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുമുള്ള വൈ എം സി എയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ വൈ എം സി എ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി കെ വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈ എം സി എ ചെയര്‍മാന്‍ പേഴ്‌സണല്‍ അഫയേഴ്‌സ് ഡോ. ടെറി തോമസ് എടത്തൊട്ടി, വൈ എം സി എ സൗത്ത് ഏരിയ ബ്രാഞ്ച് ചെയര്‍മാന്‍ ബിജോ പുലിക്കോട്ടില്‍, വൈ എം സി എ സൗത്ത് ഏരിയ ബ്രാഞ്ച് സോഷ്യല്‍ സര്‍വീസ് കണ്‍വീനര്‍ സി എ ബേബി സെബാസ്റ്റ്യന്‍, വൈ എം സി എ എറണാകുളം ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ദി ഐ ഫൗണ്ടേഷന്‍ റീജിയണല്‍ മാനേജര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.

ദി ഐ ഫൗണ്ടേഷന്‍ അസിസ്റ്റന്റ് മാനേജര്‍ മാര്‍ക്കറ്റിംഗ് അനൂപ് കെ കെ, ഐ ഫൗണ്ടേഷന്‍ ജീവനക്കാര്‍, വൈ എം സി എ ഭാരവാഹികള്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

