അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്റ്റേഡിയം കാല്‍നാട്ട് കര്‍മം നിര്‍വഹിച്ചു

Web Desk
1 Min Read

അങ്കമാലി: അങ്കമാലി സ്‌പോര്‍ട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ രണ്ടു വരെ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സ്റ്റേഡിയം നിര്‍മാണത്തിന്റെ കാല്‍നാട്ട് കര്‍മ്മം ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി നിര്‍വ്വഹിച്ചു. എ എസ് എ പ്രസിഡന്റ് പി ജെ ജോയി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ മാത്യു തോമസ്, വൈസ് ചെയര്‍പേഴ്‌സണ്‍ റീത്താ പോള്‍, പി വി ടോമി, ടി പി ദേവസ്സിക്കുട്ടി, ഡേവിസ് പാത്താടന്‍, ബാബുസാനി, ഷിയോ പോള്‍, മാര്‍ട്ടിന്‍ ബി മുണ്ടാടന്‍, പി ജെ ബാബു, ലാല്‍ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു.

city exchange

എഫ് സി ബാംഗ്ലൂര്‍, മുഹമ്മദന്‍സ് ഗോവ, എറൈസ് എഫ് ബി തുത്തുക്കുടി എന്നിവ ഉള്‍പെടെ 12 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ അണിനിരക്കും. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയും 1000 കസേരകളും കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഏഴു മണി മുതല്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മുന്‍പായി ഒരു മണിക്കൂര്‍ വിവിധ കലാപരിപാടികളും ഉണ്ടാകും. 250 അംഗ സംഘാടക സമിതി വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!