ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ കവരുന്ന പ്രതികളിലൊരാള്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: ബൈക്കില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തുന്ന കേസിലെ പ്രതികളിലൊരാളെ പള്ളുരുത്തി പൊലീസ് പിടികൂടി. മട്ടാഞ്ചേരി പനയപ്പള്ളി മാളികപറമ്പില്‍ വീട്ടില്‍ അക്ബര്‍ കെ എ (31) ആണ് പിടിയിലായത്.

city exchange

അക്ബറും സുഹൃത്തും കൂടി ബൈക്കില്‍ കറങ്ങി റോഡിലൂടെ ഒറ്റക്ക് പോകുന്നവരെ കാണുമ്പോള്‍ കോള്‍ ചെയ്യുന്നതിനായി അവരുടെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ഫോണ്‍ നല്‍കിയാല്‍ അതുമായി കടന്നു കളയുകയുമാണ് രീതി.

പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പള്ളുരുത്തി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയന്‍ കെ എസിന്റെ നേതൃത്വത്തില്‍ എസ് ഐ സിബി ടി ദാസ്, എസ് ഐ മനോജ്, എസ് ഐ ബിജോയ്കുമാര്‍, സി പി ഒ ബിബിന്‍ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കൂട്ടു പ്രതിക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!