

തൃക്കരിപ്പൂര്‍: മുന്‍ എം എല്‍ എയും സി പി എം നേതാവുമായ കെ കുഞ്ഞിരാമന്‍ അന്തരിച്ചു. 80 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.

വാര്‍ധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു. രണ്ടു ദിവസം മുമ്പാണ് അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി പി എം കാസര്‍ക്കോട് മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു കെ കുഞ്ഞിരാമന്‍. 2006 മുതല്‍ 2016 വരെ തൃക്കരിപ്പൂര്‍ എം എല്‍ എയായിരുന്നു.

വിദ്യാര്‍ഥി കാലത്ത് പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹത്തെ എ കെ ജിയാണ് രാഷ്ട്രീയ രംഗത്തേക്ക് കൈപിടിച്ചു കയറ്റിയത്. 1979 മുതല്‍ 84 വരെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ഭാര്യ: എന്‍ ടി കെ സരോജിനി. മക്കള്‍: സിന്ധു, ഷീന, ഷീജ (പയ്യന്നൂര്‍ സഹകരണ ആശുപത്രി), അനില്‍ (ചീമേനി കോളജ് ഓഫ് എന്‍ജിനീയറിങ്), സുനില്‍. മരുമക്കള്‍: ഗണേശന്‍ (റിട്ട. ജില്ലാ ബാങ്ക് കാസര്‍കോട്), യു സന്തോഷ് (കേരള ബാങ്ക്, നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശന്‍. പൊതുദര്‍ശനത്തിനുശഷം ഉച്ചയ്ക്ക് ഒരു മണിക്ക് മട്ടലായിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം.

