

സുല്‍ത്താന്‍ ബത്തേരി: അറബിഭാഷാ പഠനം ഒരു ഭാഷ എന്നതിലപ്പുറം മഹത്തായ സംസ്‌കാരത്തിന്റെ വിനിമയം കൂടിയാണെന്നും പൊതുവിദ്യാഭ്യാസ മേഖലയില്‍ അറബി പഠനം സാര്‍വത്രികമാക്കുന്നതിന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും കെ സി ബാലകൃഷ്ണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. രണ്ടു ദിവസമായി സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെ എ എം എ സംസ്ഥാന നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന നേതാക്കളെ എം എല്‍ എ ആദരിച്ചു.
ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, ട്രഷറര്‍ പി പി ഫിറോസ്, ഉമര്‍ മുള്ളൂര്‍ക്കര, ഇ ഐ മുഹമ്മദ് അസ്‌ലം, അബ്ദുല്‍ ലത്തീഫ് ബസ്മല, മുഹമ്മദ് ഇസ്മായില്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ഐ സിറാജ് മദനി, സ്വാഗത സംഘം ചെയര്‍മാന്‍ എം പി അബൂബക്കര്‍, പി പി അയ്യൂബ്, സംസ്ഥാന ഭാരവാഹികളായ കെ കെ എസ് ഫസല്‍ തങ്ങള്‍, നബീല്‍ കൊല്ലം, അന്‍വര്‍ പള്ളിക്കല്‍, വനിതാ വിംഗ് ചെയര്‍പേഴ്‌സണ്‍ സി എ സാബിറ ക്യാമ്പ് ഡയറക്ടര്‍മാരായ എ ടി അബ്ദുല്‍ നസീര്‍, ടി ഉബൈദുല്ല, ടി എ ഹംസ എന്നിവര്‍ സംസാരിച്ചു.

നേതൃത്വ പരിശീലന ക്യാമ്പിന് സിജി കോഡിനേറ്റര്‍ എം പി സാജിദ് മാസ്റ്റര്‍ നേതൃത്വം നല്‍കി.

