

ആലുവ: എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ലോക ആരോഗ്യ ദിനത്തിന്റെ ജില്ലാല ഉദ്ഘാടനം കാര്‍മല്‍ കോളേജ് ഓഫ് നഴ്‌സിംഗില്‍ നടന്നു. ബെന്നി ബഹനാന്‍ എം പി
ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അന്‍വര്‍ അലി മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി മുഖ്യ പ്രഭാഷണവും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശിവപ്രസാദ് പി എസ് ദിനാചരണസന്ദേശവും നല്‍കി.

അന്‍വര്‍ സാദത്ത് എം എല്‍ എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വത്തിലൂടെ ആരോഗ്യം ജില്ലാതല ലോഞ്ചിംഗ് ഉദ്ഘാടനവും ബെന്നി ബഹനാന്‍ എം പി നിര്‍വ്വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ അലി ഉപഹാരങ്ങള്‍ നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ്, കീഴ്മാട് ഗ്രാമപഞ്ചായത്ത് ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷ റസീല ഷിഹാബ്, ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷ റസീന നജീബ്, വാര്‍ഡ് അംഗം ടി പി അസീസ്, സാജു മത്തായി, സാഹിദ അബ്ദുല്‍ സലാം, സിമി അഷറഫ്, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ആശ കെ കെ, ഡപ്യൂട്ടി ഡി എം ഒ ഡോ. സവിത കെ, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. രശ്മി എം എസ്, ഡോ. ആരതി കൃഷ്ണന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് മധു കെ പീറ്റര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജോബി കെ പി, ബിന്ദു എം ആര്‍, ഷീജ ബീവി, ഡോ. റഫീക്ക് എ കെ, കാര്‍മല്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ നവീന സി എം സി, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ പ്രഭ ഗ്രേസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സിജോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കീഴ്മാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍ സ്വാഗതവും കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് നന്ദിയും പറഞ്ഞു.
ബോധവല്‍ക്കരണ സന്ദേശ റാലി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി നാലാം മൈല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ കാര്‍മല്‍ കോളജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളേയും പ്രതിനിധീകരിച്ചു പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണ്ണമായും എടുത്ത കുട്ടികളേയും അമ്മമാരേയും സംഘടിപ്പിച്ച് അമ്മയും കുഞ്ഞും റാമ്പില്‍ എന്ന പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ഥിനികളും ആശ പ്രവര്‍ത്തകരും സ്‌കിറ്റുകളും ഫ്യൂഷന്‍ ഡാന്‍സും സംഘടിപ്പിച്ചു. വീല്‍ചെയറിലിരുന്ന് മാജിക് ലോകത്താദ്യമായി അവതരിപ്പിച്ച് അവാര്‍ഡ് നേടിയ ശരത് പടിപ്പുര മോട്ടിവേഷന്‍ ഷോ നടത്തി.
ആരോഗ്യപരമായ തുടക്കം പ്രതീക്ഷനിര്‍ഭരമായ ഭാവിയ്ക്ക് കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍ പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം എന്നതാണ് ഈ വര്‍ഷത്തെ ലോക ആരോഗ്യദിന സന്ദേശം.

