
ദോഹ: മലപ്പുറത്തിന്റെ തേങ്ങാച്ചോറും ബീഫ് കറിയും, കൊട്ടാരക്കരയുടെ ഉണ്ണിയപ്പം, വടകരയുടെ കുഞ്ഞിപ്പത്തില്‍, തലശ്ശേരിയുടെ പഴം നിറച്ചത്, കണ്ണൂരിന്റെ മുട്ടാപ്പം, കോഴിക്കോടിന്റെ ഹല്‍വ, ആലപ്പുഴയുടെ കരിമീന്‍ പൊള്ളിച്ചത് തുടങ്ങി പത്തിരിയും പാല്‍ക്കപ്പയും കലത്തപ്പവും ചിക്കന്‍ കറിയും പായസവും ഉള്‍പ്പെടെ കേരളപ്പിറവിയുടെ ജഗപൊഗയില്‍ മുങ്ങി അബൂഹമൂര്‍ ഐ സി സി. പെണ്‍പട രുചിമേളം തീര്‍ത്ത ഭക്ഷ്യവിഭവങ്ങള്‍ കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വ്യത്യസ്തതയുടേതായിരുന്നു.


കേരളപ്പിറവിയോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കിയ പരിപാടിയിലാണ് ഭക്ഷ്യവിഭവങ്ങള്‍ അറിയാനും ആസ്വദിക്കാനും രുചി നോക്കാനും അവസരമൊരുങ്ങിയത്. പരിപാടിക്കെത്തിയ ആരും വയറു നിറയാതെ തിരികെ പോയിട്ടുണ്ടാവില്ല. വ്യത്യസ്തതയാര്‍ന്ന ഓരോ ഇനവും ഒരു നുള്ളു രുചി നോക്കിയാല്‍ പോലും ആവശ്യത്തിലധികം ഭക്ഷണം കഴിച്ച പ്രതീതിയാകും.


മലയാളം സംസാരിക്കുന്ന കൊച്ചു നാടിന് ഇത്രയേറെ വിഭവങ്ങളറിയാമോ എന്ന് സാകൂതം ചോദിച്ചു പോകുന്നത്രയും ഭക്ഷണങ്ങളുണ്ടായിരുന്നു മേളയില്‍. ഓരോ വിഭവവും ഓരോ വീടിന്റെ അടുക്കളയില്‍ പാകം ചെയ്തതായതിനാല്‍ വ്യത്യസ്തതയുടെ മേളപ്പെരുക്കമായിരുന്നു ഐ സി സിയുടെ പരിപാടിയില്‍ കൊട്ടിക്കയറിയത്.

