

ദോഹ: ഗതാഗത നിയമലംഘനത്തിനുള്ള പിഴ പകുതിയായി കുറയ്ക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ഇന്നുമുതല്‍.

ട്രാഫിക് നിയമ ലംഘകര്‍ രാജ്യത്തുനിന്നും പുറത്തുകടക്കുന്നവര്‍ക്കെതിരെ പുതിയ നിയമങ്ങളും നടപടിക്രമങ്ങളും ഏര്‍പ്പെടുത്തിയതിനാല്‍ ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെ ട്രാഫിക് ലംഘന പിഴകളില്‍ 50 ശതമാനം കിഴിവ് ബാധകമാകുമെന്ന് ആഭ്യന്തര മന്ത്രാലയം മെയ് 22-ന് പ്രഖ്യാപിച്ചിരുന്നു.

ഖത്തര്‍ പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍, ജി സി സി പൗരന്മാര്‍ എന്നിവര്‍ക്ക് ട്രാഫിക് ലംഘന പിഴകളില്‍ 50 ശതമാനം ഇളവിന് അര്‍ഹതയുണ്ട്.
മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവിനുള്ളില്‍ രേഖപ്പെടുത്തുന്ന ലംഘനങ്ങള്‍ക്ക് കിഴിവ് ബാധകമായിരിക്കും.
ഗതാഗത ലംഘനത്തിനുള്ള പിഴകള്‍ നേരത്തെ അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയാണ് മന്ത്രാലയത്തിന്റെ ഈ സംരംഭം.

