അവയവക്കടത്ത്; മുഖ്യ സൂത്രധാരന്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: അവയക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരന്‍ പിടിയിലായി. ആന്ധ്രാ പ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപന്‍- 41 ) നെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും പിടികൂടിയത്.

city exchange

ഇയാളിലൂടെ നിരവധി പേര്‍ കിഡ്‌നി കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇരകള്‍. ഇറാനില്‍ വച്ചാണ് കൈമാറ്റവും സ്വീകരണവും നടന്നിട്ടുള്ളത്.

പ്രതാപന്‍ കിഡ്‌നി കൊടുക്കുന്നതിനാണ് സംഘത്തെ ആദ്യം സമീപിച്ചത്. ചില അസുഖങ്ങള്‍ ഉള്ളതിനാല്‍ കിഡ്‌നി എടുക്കുന്നതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഈ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് മുഖ്യകണ്ണിയായി മാറി.

സോഷ്യല്‍ മീഡിയാ വഴിയാണ് ഇവര്‍ സ്വീകര്‍ത്താക്കളുമായി ബന്ധപ്പെടുന്നത്. പ്രതാപ് ഇവിടെ നിന്ന് ആളുകളെ കയറ്റി വിടും. സാബിത്താണ് ഇറാനില്‍ ആളുകളെ സ്വീകരിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം ആളുകളെ തിരിച്ചയക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏജന്റ് സാബിത്തും സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സജിത് ശ്യാമും പൊലിസ് കസ്റ്റഡിയിലാണ്.

- Advertisement -
Ad image

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ഡി വൈ എസ് പി എ പ്രസാദ്, എ എസ് പി ട്രയ്‌നി അഞ്ജലി ഭാവന, ഇന്‍സ്‌പെക്ടര്‍ ടി സി മുരുകന്‍, എസ് ഐമാരായ എസ് എസ് ശ്രീലാല്‍, ജെ എസ് ശ്രീജു എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ ടീമാണ് കേസ് അന്വേഷിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!