

കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡലക്‌സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള നടന്‍ ശ്രീനിവാസന്റെ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. മാര്‍ച്ച് 30ന് അപ്പോളോ അഡലക്‌സില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന്‍ ബൈപാസ് സര്‍ജറിക്കു ശേഷം ആരോഗ്യനിലയില്‍ വീണ്ടെടുക്കുകയാണ്.

ചികിത്സയോടും മരുന്നുകളോടും മികച്ച രീതിയിലാണ് ശ്രീനിവാസന്‍ പ്രതികരിക്കുന്നതെന്നും രോഗാവസ്ഥയില്‍ നിന്നും കരകയറുന്നുണ്ടെന്നും അപ്പോളോ അഡലക്‌സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. അനില്‍ എസ് ആര്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
