ഡോം ഖത്തര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
2 Min Read

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) ഖത്തറിന്റെ ജനറല്‍ ബോഡി യോഗവും 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ദോഹയിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നടന്നു.

city exchange

പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ സി കെ മൂസ സംഘടനയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബിജേഷ് കൈപ്പട സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ചീഫ് അഡൈ്വസര്‍ വി സി മശ്ഹൂദ് തിരുത്തിയാട് നേതൃത്വം നല്‍കി. 2026- 28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി ഉസ്മാന്‍ കല്ലന്‍ (പ്രസിഡന്റ്), സിദ്ദീഖ് വാഴക്കാട് (ജനറല്‍ സെക്രട്ടറി), സൗമ്യ പ്രദീപ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വി സി മശ്ഹൂദ് തിരുത്തിയാടിനെ ചീഫ് അഡൈ്വസറായും അച്ചു ഉള്ളാട്ടിലിനെ മുഖ്യ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി അബ്ദുല്‍ അസീസ് സി കെ, പി പി അബ്ദുറഷീദ് തിരൂര്‍, ഡോ. ഷഫീഖ് താപ്പി, സലീം റോസ്, നബ്ഷാ മുജീബ്, പി സി നൗഫല്‍ കട്ടുപ്പാറ, രതീഷ് കക്കോവ്, അഷറഫ് നന്നമുക്ക് എന്നിവരെയും സെക്രട്ടറിമാരായി യൂസഫ് പഞ്ചിളി, സുരേഷ് ബാബു പണിക്കര്‍, രാഹുല്‍ കുണ്ടൂര്‍, അബി ചുങ്കത്തറ, ഇര്‍ഫാന്‍ പകര, അഹമ്മദ് സാബിര്‍, ശരത് ചന്ദ്രന്‍, ഷംല ജാഫര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

- Advertisement -
Ad image

രക്ഷാധികാരികളായി അബ്ദുല്‍ കരീം (ടീ ടൈം), എ പി ആസാദ്, ഡോ. ഹംസ സുവൈദി, രാജേഷ് മേനോന്‍, പി കെ മുസ്തഫ (സ്റ്റാര്‍ വാഷ്), ബാലന്‍ ചേളാരി, ഡോ. അമാനുള്ള വടക്കാങ്ങര, അന്‍വര്‍ ഹുസൈന്‍ (സി ഇ ഒ ക്യുഎഫ്എം നെറ്റ്വര്‍ക്ക്), ജലീല്‍ കാവില്‍, ശ്രീധരന്‍, അബൂബക്കര്‍ സഫാരി, മൈമൂന സൈനുദ്ദീന്‍ എന്നിവരെയും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായി എ സി കെ മൂസ, ബിജേഷ് കൈപ്പട, അനീസ് ബാബു മമ്പാട്, നിയാസ് കോട്ടപ്പുറം, അമീന്‍ അന്നാര, അനീസ് കെ ടി, നിസാര്‍ താനൂര്‍, ഷാജി പി സി കുനിയില്‍, അബ്ദുല്‍ ഫത്താഹ്, ശ്രീജിത്ത് നായര്‍, ഉണ്ണി മോയി, വസീം അബ്ദുല്‍ റസാക്ക്, ഹരിശങ്കര്‍, അനീഷ് പി കെ, രാജേഷ് പാണ്ടിക്കടവ്, ഷംല ജാഫര്‍, പ്രീതി ശ്രീധര്‍, റസിയ ഉസ്മാന്‍, ഹക്കീം കാപ്പന്‍, ഷഹനാസ് ബാബു, ഷറഫുദ്ദീന്‍, ഡോ. ഫിറോസ് പൂളകുണ്ടന്‍, നൗഫല്‍ എം പി, ഷാന അരീക്കോട്, നിസാര്‍ ചെട്ടിപ്പടി, സിദ്ദീഖ് ചെറുവള്ളൂര്‍, ഡോ. ജലീല്‍, സലാം യൂണിവേഴ്‌സിറ്റി, മുഹമ്മദ് ഫത്താഹ്, അക്ബര്‍ വാഴക്കാട്, റസീന ഉമ്മര്‍, റംഷാദ്, ഡോ. ഷഹന അരീക്കോട്, റംഷാദ്, നിഷാദ് കൊണ്ടോട്ടി
എന്നിവരെയും തെരെഞ്ഞെടുത്തു.

സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!