കേരളത്തില്‍ ലിയോ ടിക്കറ്റുകള്‍ ഞായറാഴ്ച മുതല്‍ ബുക്ക് ചെയ്യാം

Web Desk
1 Min Read

കൊച്ചി: സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി- ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കേരളത്തിലെ ബുക്കിങ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 15 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാമെന്ന് കേരളത്തിലെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ കൂടി അറിയിച്ചു. ലോകവ്യാപകമായി ഒക്ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തുന്ന ലിയോയുടെ കേരള ബുക്കിങ്ങിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

city exchange

സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!