

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലും ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെയും ‘ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവല്‍’ ആദ്യ പതിപ്പ് നവംബര്‍ 21 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് വിന്റര്‍ ഫെസ്റ്റിവല്‍.

ശൈത്യകാലത്തിലുടനീളം പ്രാദേശിക ഉത്പാദകര്‍ക്ക് അനുയോജ്യമായ വിപണന സൗകര്യം നല്‍കി പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വിന്റര്‍ മാര്‍ക്കറ്റ് 2025 ഫെബ്രുവരി 19 വരെ തുടരും.
