

ഷാര്‍ജ: അജ്മാനു പിന്നാലെ ഷാര്‍ജയിലും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയാക്കി കുറച്ചു. എന്നാല്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയില്‍ ഇളവില്ല.

യു എ ഇ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. ഈ മാസം 21 മുതല്‍ 2022 ജനുവരി 31 വരെയാണ് ഇളവ്. അജ്മാനില്‍ രണ്ടുദിവസം മുന്‍പാണ് ഇളവ് പ്രഖ്യാപിച്ചത്. അജ്മാനില്‍ ഡിസംബര്‍ 31 വരെയാണ് ഇളവുള്ളത്. പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചു നല്‍കുമെന്നും അറിയിച്ചു.
