Connect with us

Business

ഗ്രീന്‍ ജോബ്സിന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സി എസ് ആര്‍ അവാര്‍ഡ്

Published

on


ദോഹ: ഒരു പതിറ്റാണ്ടിലേറെയായി റിക്രൂട്ട്‌മെന്റ് രംഗത്തെ ശ്രദ്ധേയ നാമമായ ഗ്രീന്‍ ജോബ്‌സിന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സി എസ് ആര്‍ അവാര്‍ഡ്. റിക്രൂട്ട്മെന്റ് രംഗത്തെ ഗുണപരമായ പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വഴികാട്ടിയായി മാറാന്‍ ഗ്രീന്‍ ജോബ്സിന് കഴിഞ്ഞതായി അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.

ബിസിനസ് രംഗത്തെ പ്രൊഫഷണലിസവും കമ്മിറ്റ്മെന്റ്സും ഉയര്‍ത്തിപ്പിടിപ്പിക്കുന്നതോടൊപ്പം സാമൂഹ്യ പ്രതിബദ്ധത അടിവരയിടുന്ന പ്രവര്‍ത്തനങ്ങളും ഗ്രീന്‍ ജോബ്സിനെ സവിശേഷമാക്കുന്നു.

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍ അവാര്‍ഡ് സമ്മാനിച്ചു. ഗ്രീന്‍ ജോബ്സ് സ്ഥാപകനും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് പുരസ്‌കാരം ഏറ്റുവാങ്ങി.

ഇന്ത്യയുടെ നിരവധി ഭാഗങ്ങളില്‍ നിന്നും പല എക്സലന്‍സ് അവാര്‍ഡുകളും സ്വന്തമാക്കുവാന്‍ ഇതിനകം തന്നെ ഗ്രീന്‍ ജോബ്സിന് സാധിച്ചിട്ടുണ്ടെങ്കിലും പ്രവാസ ലോകത്തുനിന്നുള്ള പ്രഥമ പുരസ്‌കാരം ഗ്രീന്‍ ജോബ്സിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ഗ്രീന്‍ ജോബ്സ് ഖത്തറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ പ്രഖ്യാപന വേദിയില്‍ വെച്ചു ലഭിക്കുന്ന പുരസ്‌കാരം ഏറെ വിലപ്പെട്ടതാണെന്നും പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കവേ ഷാനു ഗ്രീന്‍ ജോബ്സ് പറഞ്ഞു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ത്വാഹ മുഹമ്മദ്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹിമാന്‍, കെ എം സ .സി ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് എസ് എ എം ബഷീര്‍, ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ദ ഗ്രാന്‍ഡ് ഗോള്‍ഡ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര, കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, കേരള എന്‍ട്രപ്രണേര്‍സ് ക്ലബ് പ്രസിഡണ്ട് മജീദ് അലി, ഡോം ഖത്തര്‍ മുഖ്യ ഉപദേഷ്ടാവ് മശ്ഹൂദ് തിരുത്തിയാട്, സ്റ്റാര്‍ കാര്‍ ആക്സസറീസ് എം ഡി നിഅ്മതുല്ല കോട്ടക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സജ്ന സഹ്റാസ് പരിപാടി നിയന്ത്രിച്ചു.


error: Content is protected !!