

കോഴിക്കോട്: മലബാറിലെ ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബിന്റെ നേതൃത്വത്തില്‍ ബിസിനസ് ക്ലബ് പ്രീമിയര്‍ ലീഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റ് പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു.

അരയിടത്ത് പാലം ഗ്രാന്റ് സോക്കര്‍ ഫുട്‌ബോള്‍ ടറഫില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ ഒ മിര്‍ഷാദ്, ട്രഷററര്‍ പി ആര്‍ സി അനില്‍ സംസാരിച്ചു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജബ്ബാര്‍ വാഴയില്‍ നന്ദിയും പറഞ്ഞു.

ക്ലബ് അംഗങ്ങളില്‍ നിന്നും ചാലഞ്ചേഴ്‌സ്, ബ്ലാസ്റ്റേഴ്‌സ്, റൈഡേര്‍സ്, സൂപ്പര്‍ കിംഗ് എന്നീ ഗ്രൂപ്പുകള്‍ തിരിച്ചാണ് മത്സരിച്ചത്. ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി ചാലഞ്ചേര്‍സ് ടീമിനെ പരാജയപ്പെടുത്തി റൈഡേര്‍സ് ടീം ജേതാക്കളായി. കളിയുടെ രണ്ടാം പകുതിയില്‍ ചാലഞ്ചേര്‍സും സൂപ്പര്‍ കിംഗും സമനിലയിലായി. തുടര്‍ന്നുള്ള പോരാട്ടത്തില്‍ ചാലഞ്ചേര്‍സും റൈഡേര്‍സും തമ്മിലുള്ള ശക്തമായ പോരാട്ടത്തില്‍ മിന്നല്‍ ഗോളില്‍ റൈഡേര്‍സ് ടീം ജേതാക്കളായി.
കെ വി സക്കീര്‍ ഹുസൈനായിരുന്നു റൈഡേര്‍സ് ക്യാപ്റ്റന്‍. ചലഞ്ചേര്‍സിനെ നയിച്ചത് മെഹ്‌റൂഫ് മണലൊടിയും. ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്തത് റൈഡേര്‍സ് ടീമിലെ സി എസ് ആഷിക്ക്, മികച്ച കളിക്കാരനായി മെഹറൂഫ് മണലൊടിയും മികച്ച ഗോള്‍കീപ്പറായി സി പ്രണവിനെയും തിരഞ്ഞെടുത്തു.
ഖത്തര്‍ വേള്‍ഡ് കപ്പിന് ആവേശമുണര്‍ത്തിയാണ് ബിസിനസ് ക്ലബ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒരുക്കിയതെന്ന് ബിസിനസ് ക്ലബ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് പറഞ്ഞു. സെവന്‍സ് ടൂര്‍ണമെന്റ് എല്ലാ വര്‍ഷവും നടത്താനാണ് പദ്ധതിയെന്ന് സെക്രട്ടറി ഇ ഒ മിര്‍ഷാദ് പറഞ്ഞു.

