

കൊച്ചി: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂളില്‍ നടന്ന രണ്ടാമത് കൊച്ചി സഹോദയ ഇന്റര്‍സ്‌കൂള്‍ കായികമേളയില്‍ ഭവന്‍സ് ആദര്‍ശ വിദ്യാലയ കാക്കനാട് 394 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. ഭവന്‍സ് വിദ്യാമന്ദിര്‍ എരൂര്‍ 313 പോയിന്റോടെ രണ്ടാം സ്ഥാനവും സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ കടയിരുപ്പ് 237 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.

സമ്മാനദാനവും കായികമേള സമാപനവും മുഖ്യാതിഥി ഓംബുഡ്‌സ്മാന്‍ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നിര്‍വഹിച്ചു. കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്സിന്റെ പ്രസിഡണ്ടും കസ്തൂര്‍ബാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിന്‍സിപ്പലുമായ അരവിന്ദ് ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.

കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്സിന്റെ സെക്രട്ടറിയും ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ പ്രിന്‍സിപ്പലുമായ രാജലക്ഷ്മി ജി ജി സ്വാഗതം പറഞ്ഞു. കൊച്ചി സഹോദയ കായികമേള 2023ന്റെ ജനറല്‍ കണ്‍വീനറും ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂളിന്റെ പ്രിന്‍സിപ്പലുമായ എം ആര്‍ രാഖി പ്രിന്‍സ് മുഖ്യ അതിഥിയെ പരിചയപ്പെടുത്തി.
സഹോദയ സ്‌കൂള്‍ കോംപ്ലക്സിന്റെ ജോയിന്റ് സെക്രട്ടറിയും എസ് ബി ഒ എ പബ്ലിക് സ്‌കൂളിന്റെ പ്രിന്‍സിപ്പലുമായ ശ്രീകല കരുണാകരന്‍ നന്ദി പറഞ്ഞു.
