2024ലെ റീട്ടെയില്‍ ജ്വല്ലര്‍ ഇന്ത്യ അവാര്‍ഡ്സില്‍ ‘കളര്‍ ജെംസ്റ്റോണ്‍ റിംഗ് ഓഫ് ദ ഇയര്‍’ അവാര്‍ഡ് കീര്‍ത്തിലാല്‍സിന്

Web Desk
1 Min Read

കൊച്ചി: മുംബൈയില്‍ നടന്ന റീട്ടെയില്‍ ജ്വല്ലര്‍ ഇന്ത്യ അവാര്‍ഡ് 2024-ന്റെ 19-ാമത് പതിപ്പില്‍ പ്രമുഖ വജ്ര, സ്വര്‍ണ്ണാഭരണ ബ്രാന്‍ഡായ കീര്‍ത്തിലാല്‍സ്, ‘കളര്‍ ജെംസ്റ്റോണ്‍ റിംഗ് ഓഫ് ദ ഇയര്‍’ അവാര്‍ഡിന് അര്‍ഹരായി. ആഭരണ നിര്‍മ്മാണത്തില്‍ നൂതനമായ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള കീര്‍ത്തിലാലിന്റെ മികവു കണക്കിലെടുത്താണ് അംഗീകാരം.

city exchange

തങ്ങളുടെ ഗവേഷണ- വികസന ടീം ഓരോ ഉത്പന്നത്തിലും പുതുമയും സാങ്കേതികവിദ്യയും സമര്‍ഥമായി സമന്വയിപ്പിക്കുകയും ഈ മേഖലയിലെ പുതിയ പ്രവണതകള്‍ സൃഷ്ടിക്കുന്നതില്‍ എപ്പോഴും മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്യുന്നതിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് കീര്‍ത്തിലാലിന്റെ ഡയറക്ടര്‍ ബിസിനസ് സ്ട്രാറ്റജി സൂരജ് ശാന്തകുമാര്‍ പറഞ്ഞു. ഈ രംഗത്ത് എട്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കീര്‍ത്തിലാല്‍സിന് കോയമ്പത്തൂരിലുള്‍പ്പെടെ അത്യാധുനിക ആഭരണ ഫാക്ടറികള്‍, ഡിസൈന്‍ സ്റ്റുഡിയോ എന്നിവ സ്വന്തമായുണ്ട്.

TAGGED:
Share This Article
Leave a Comment
error: Content is protected !!